എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ എടുക്കാനാവുക?
എസ്.എൻ.ഇ.സി നടത്തുന്ന ഏകീകൃത എൻട്രസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. സമസ്ത നാഷണൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് അതായത് SNEET എന്നാണ് പ്രസ്തുത ടെസ്റ്റിന്റെ പേര്.
ഈ വർഷം പ്രസ്തുത ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാമോ?
തീർച്ചയായും, ഈ വർഷം പറയപ്പെട്ട ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ആർക്കെല്ലാം ഏതൊക്കെ സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം?
സമസ്ത മദ്രസ്സ അഞ്ചാം തരവും സ്‌കൂൾ ഏഴാം തരവും പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ശരീഅ പ്ലസ്, പെൺകുട്ടികൾക്ക് ഷീ പ്ലസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈഫ് പ്ലസ്, ഹാഫിളുകളായ ആൺകുട്ടികൾക്ക് ബയ്യിനാത്ത്, മദ്രസ്സ ഏഴാം തരവും സ്‌കൂൾ പത്താം തരവും പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ശരീഅ, പെൺകുട്ടികൾക്ക് ഷീ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈഫ് തുടങ്ങിയ സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം.
എസ്.എൻ.ഇ.സി ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ/ സ്ട്രീമുകൾ ഏതെല്ലാമാണ്?
എസ്.എൻ.ഇ.സി ഓഫർ ചെയ്യുന്ന പ്രധാന പ്രോഗ്രാമുകൾ:
● ശരീഅ പഠനത്തിന് പ്രാധാന്യം നൽകുന്ന ആൺകുട്ടികൾക്കുള്ള 10 വർഷ ശരീഅ പ്ലസ്
● ശരീഅ പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 8 വർഷ ഷീ പ്ലസ്
● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 10 വർഷ ലൈഫ് പ്ലസ്
● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 10 വർഷ ലൈഫ് പ്ലസ്
● ശരീഅ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 5 വർഷ ഷീ
● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള 7 വർഷ ലൈഫ്

എന്താണ് എസ്.എൻ.ഇ.സി?
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയാണ് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ അഥവാ എസ്.എൻ.ഇ.സി.